വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിവെച്ച മൂന്നാർ കയ്യേറ്റ ഒഴിപ്പിക്കൽ ദൗത്യവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം ആരംഭിച്ചു.
ഏകദേശം 19 വർഷം മുൻപ് നടന്ന ഈ ദൗത്യത്തിന്റെ പേരിൽ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും, അനധികൃത റിസോർട്ട് ഉടമകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി ഒഴിപ്പിക്കൽ നടപടികൾ അട്ടിമറിച്ചെന്നുമുള്ള ഗുരുതര പരാതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കുന്നത്. ദേവികുളം മുൻ അഡീഷനൽ തഹസിൽദാർ കൂടിയായ എം.ഐ.
രവീന്ദ്രൻ (പട്ടയം രവീന്ദ്രൻ) അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് നിർണായക നടപടി. പരാതിക്കാരനിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച ഇടുക്കി വിജിലൻസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി മൊഴിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 25-നാണ് എം.ഐ. രവീന്ദ്രൻ ആഭ്യന്തരമന്ത്രിക്ക് ഇതുസംബന്ധിച്ച പരാതി സമർപ്പിച്ചത്.
തുടർന്ന് ഈ പരാതി സെപ്റ്റംബർ 24-ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയുടെ നിജസ്ഥിതി പരിശോധിക്കാൻ ഇടുക്കി വിജിലൻസ് യൂണിറ്റിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
2007-ലെ മൂന്നാർ ദൗത്യ സംഘത്തലവൻ കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന നടപടികളും അതുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം. ഒഴിപ്പിക്കൽ വേളയിൽ ഭൂസംരക്ഷണ നിയമങ്ങൾ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

