സ്വകാര്യ കമ്പനിക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകി തുച്ഛമായ വിലയ്ക്ക് വില്ലകൾ കൈക്കലാക്കിയെന്ന ഗുരുതരമായ പരാതിയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗ്രവാളിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷണം ആരംഭിച്ചു.
വ്യവസായ വകുപ്പ് മുൻ അഡിഷനൽ ചീഫ് സെക്രട്ടറിയാണ് ശിഖർ. ‘അനന്ത’ റിസോർട്ട് ശൃംഖല നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഉദയ്പുരിലെ ബുജ്ഹദയിൽ ശിഖറിന്റെയും ഐപിഎസ് ഉദ്യോഗസ്ഥയായ ഭാര്യ പ്രശാഖ മാഥുറിന്റെയും പേരിൽ 10 വില്ലകൾ വീതമാണു വാങ്ങിയത്. അൽവറിലെ അജബ്ഗഡിൽ ഇവരുടെയും കുടുംബാംഗങ്ങളുടെയും പേരിൽ 16 വില്ലകളും സ്വന്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക രേഖകൾ പ്രകാരം 36 വില്ലകൾക്കും കൂടി ആകെ 5.52 കോടി രൂപയാണു വില കണക്കാക്കിയിരിക്കുന്നത്. മാർച്ച് 27ന് ധനവകുപ്പ്, ബന്ധപ്പെട്ട
കമ്പനിക്ക് പ്രത്യേക സാമ്പത്തിക ഇളവുകൾ അനുവദിച്ച അതേ ദിവസം തന്നെയാണ് അഗർവാളിന്റെയും കുടുംബത്തിന്റെയും പേരിൽ 20 വില്ലകൾ റജിസ്റ്റർ ചെയ്തതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

