തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ ധനുഷ്, മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഓം’-ന്റെ കേരളത്തിലെ തിയേറ്റർ വിതരണാവകാശം സ്വന്തമാക്കി. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടർ ആണ് ചിത്രത്തിന്റെ കേരളത്തിലെ അവകാശം നേടിയിരിക്കുന്നത്.
പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം വരുന്ന നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രമുഖ തെന്നിന്ത്യൻ നായിക സായ് പല്ലവിയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.
കൂടാതെ ശ്രീലീലയും മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രൻസും ചിത്രത്തിൽ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സായ് അഭ്യങ്കർ ഈണം പകർന്നിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സംഗീത പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
ചിത്രത്തിൽ കാർത്തികേയ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എട്ടു വർഷത്തിനു ശേഷം മമ്മൂട്ടി തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മമ്മൂട്ടിയുടെ മാസ് ലുക്കിലുള്ള കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. അതേസമയം, ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്’ എന്നാണ്. ഒരു പക്കാ മാസ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ സിനിമാ പ്രേക്ഷക ശ്രദ്ധയാണ് ‘ഓം’ നേടിയിരിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
പ്രൊഡ്യൂസർ – ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം – എഴിൽ അരസന്, സംഗീതം – സായ് അഭയങ്കർ, എഡിറ്റിംഗ് – ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം – സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ – കാവ്യ ശ്രീറാം, ഡിഐ – പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് – വി സിട്രറസ്, മേക്കപ്പ് – ബി രാജ, കോസ്റ്റുമെർ – നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് – അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, ഡിജിറ്റൽ പി ആർ – വിഷ്ണു സുഗതൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

