സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വേഗത്തിൽ തീരുന്ന ബാറ്ററി ലൈഫ്. സാംസങ് ഗാലക്സി വാച്ച് 9 (Samsung Galaxy Watch 9) ഉപയോഗിക്കുന്നവരിൽ പലരും ഈ പ്രശ്നം ഉന്നയിക്കാറുണ്ട്.
പ്രത്യേകിച്ചും 40 എംഎം ബ്ലൂടൂത്ത് വേരിയന്റ് ഉപയോഗിക്കുന്നവരിൽ ബാറ്ററി ചാർജ് വേഗത്തിൽ തീരുന്നതായി കാണാറുണ്ട്. എന്നാൽ ഒരു പ്രത്യേക ക്രമീകരണം മാറ്റുന്നതിലൂടെ ഉപകരണത്തിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ ബാറ്ററി ബാക്കപ്പ് ഗണ്യമായി വർദ്ധിപ്പിക്കാൻ സാധിക്കും.
വാച്ച് സജ്ജീകരിച്ച ഉടൻ തന്നെ പലരും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് ‘ഓൾവേസ് ഓൺ ഡിസ്പ്ലേ’ (Always On Display) ഫീച്ചർ പ്രവർത്തനക്ഷമമാക്കുക എന്നത്. സമയം നോക്കാൻ കൈ ഉയർത്താതെ തന്നെ ഡിസ്പ്ലേ കാണാൻ കഴിയുമെന്നത് ആകർഷകമാണെങ്കിലും, ഇത് വലിയ തോതിൽ ബാറ്ററി ഊറ്റിയെടുക്കാൻ കാരണമാകുന്നുണ്ട്.
390mAh ബാറ്ററി മാത്രമുള്ള 40 എംഎം വേരിയന്റിൽ ഈ ഫീച്ചർ നിരന്തരം പ്രവർത്തിക്കുന്നത് വൈകുന്നേരമാകുമ്പോഴേക്കും വാച്ച് ചാർജ് തീരുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. സാംസങ് വെയറബിൾ ആപ്പിലെ ഡിസ്പ്ലേ ക്രമീകരണങ്ങളിൽ ചെന്ന് ഈ ഫീച്ചർ ഓഫ് ചെയ്തതോടെ വലിയ മാറ്റമാണ് അനുഭവപ്പെട്ടത്.
ഈ മാറ്റത്തിലൂടെ അധികമായി ആറ് മുതൽ എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നേടാൻ സാധിച്ചു. നിലവിൽ തിരക്കുപിടിച്ച ജോലികൾക്കിടയിലും രാത്രി മുഴുവൻ വാച്ച് ധരിച്ച് കിടക്കാനും മറ്റ് ആശങ്കകൾ ഇല്ലാതെ ഇത് സഹായിക്കുന്നുണ്ട്.
‘ഓൾവേസ് ഓൺ ഡിസ്പ്ലേ’ ഒഴിവാക്കിയതോടെ സമയം അറിയാൻ സാംസങ്ങിന്റെ തന്നെ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. വാച്ച് പരിശോധിക്കാൻ കൈ ഉയർത്തുമ്പോൾ സ്ക്രീൻ ഓൺമാകുന്ന ‘റെയ്സ് റിസ്റ്റ് ടു വേക്ക്’ (Raise wrist to wake) ഫീച്ചർ ഇതിനായി സജീവമാക്കാം.
കൂടാതെ ‘ടച്ച് സ്ക്രീൻ ടു വേക്ക്’ (Touch screen to wake) ഫീച്ചറും കൂടി പ്രവർത്തനക്ഷമമാക്കുന്നതിലൂടെ വാച്ചിന്റെ ഉപയോഗം കൂടുതൽ എളുപ്പമാകുന്നു. ബട്ടണുകൾ അമർത്തുകയോ മറ്റ് ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്യാതെ തന്നെ ആവശ്യാനുസരണം സ്ക്രീൻ പ്രവർത്തിപ്പിക്കാം.
മറ്റ് പവർ സേവിംഗ് മോഡുകളോ ഫീച്ചറുകളോ ഒഴിവാക്കാതെ തന്നെ ഗാലക്സി വാച്ച് 9-ന്റെ പൂർണ്ണമായ സേവനങ്ങൾ ആസ്വദിക്കാൻ ഈ ചെറിയ മാറ്റം ഉപയോക്താക്കളെ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

