നോർത്ത് പറവൂർ പരിധിയിലെ വഴിക്കുളങ്ങര – ആനച്ചാൽ റോഡിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, വരുന്ന തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 02-11-2026 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരുന്നത്.
റോഡ് നിർമ്മാണ ജോലികളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർത്ഥം താഴെ പറയുന്ന വഴിതിരിച്ചുവിടലുകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്: ആലുവ ഭാഗത്തുനിന്നും വരാപ്പുഴ- എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനച്ചാൽ ജംങ്ഷനിൽ നിന്നും നേരെ ചേന്ദമംഗലം ജംങ്ഷൻ, മുൻസിപ്പൽ ജംങ്ഷൻ, കെ എം കെ ജംങ്ഷൻ വഴി വരാപ്പുഴ എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
എറണാകുളം ഭാഗത്ത് നിന്ന് ആലുവ- മാഞ്ഞാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴിക്കുളങ്ങര ജംങ്ഷനിൽ നിന്ന് പറവൂർ പെരുവാരം പുല്ലംകളം ചേന്ദമംഗലം ജംങ്ഷൻ വഴി പോകേണ്ടതാണ്.
യാത്രക്കാർ ഈ മാറ്റങ്ങൾ മനസ്സിലാക്കി സഹകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

