തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് വളർമതി തിരിച്ചെത്തി. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യപരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് അവർ വീണ്ടും സമരവേദിയിലേക്ക് എത്തിയത്.
വളർമതിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നേരത്തെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ആശുപത്രിയിലെ വാസം വിവിധ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണെന്നും വളർമതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചിരുന്നു.
കൂടാതെ, വളർമതിയെ തിരികെ കൊണ്ടുവരുന്നത് വരെ കൂട്ടനിരാഹാര സമരം തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിലെ മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് വളർമതി സമരപ്പന്തലിൽ വീണ്ടും എത്തിയത്.
സമരം ശക്തമായി തുടരുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

