സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി കേരള സ്പോർട്സ് ജേര്ണലിസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ആൺ അത്ലറ്റിനുള്ള യു.
എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡിന് തിരുവനന്തപുരം ജി.വി.
രാജ സ്കൂളിലെ ശ്രീഹരി കരിക്കനും, പെൺകുട്ടികളുടെ വിഭാഗത്തിലുള്ള പി. ടി.
ബേബി മെമ്മോറിയൽ അവാർഡിന് അനാമിക അജേഷും അർഹരായി. കായികമേളയുടെ മുഖ്യ വേദിയായ കോഴിക്കോട് എൻ.ഐ.ടി.
സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കായികതാരങ്ങളായ പ്രീജ ശ്രീധരൻ, പി. യു.
ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. 5000 രൂപയും ഫലകവും അടങ്ങുന്നതായിരുന്നു അവാർഡ്.
തിരുവനന്തപുരം G. V.
രാജ സ്കൂളിലെ ശ്രീഹരി ജൂനിയർ വിഭാഗം 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മീറ്റ് റെക്കോർഡോടെയാണ് സ്വർണമെഡൽ സ്വന്തമാക്കിയത്. അതേസമയം, ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ അനാമിക സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടി.
ഇതു കൂടാതെ 4×100, 4×400 മീറ്റർ റിലേകളിൽ സ്വർണ്ണവും 400 മീറ്ററിൽ വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിൻ സെക്രട്ടറിയും കോച്ചുമായ പി.
ഐ. ബാബു, മുൻ ഇന്ത്യൻ കോച്ച് കെ.
എസ്. അജിമോൻ, അത്ലറ്റിക് കോച്ച് ഡോ.
ജിമ്മി ജോസഫ്, കായിക മാധ്യമപ്രവർത്തകൻ ജോമിച്ചൻ ജോസ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചടങ്ങിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി സി.
കെ. രാജേഷ് കുമാർ അവാർഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി.
രക്ഷാധികാരികളായ ജോയ് നായർ, കമാൽ വരദൂർ, കെ. വിശ്വനാഥ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോബി ജോർജ്, വിനോദ് ദാമോദരൻ എന്നിവർക്കൊപ്പം മറ്റ് അസോസിയേഷൻ അംഗങ്ങളും കായിക മാധ്യമപ്രവർത്തകരും സംഘാടകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

