കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വീണ്ടും വിദ്യാർത്ഥി പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നാണ് പ്രധാന പരാതി.
വരുന്ന നവംബർ നാലിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പരീക്ഷാ രജിസ്ട്രേഷൻ പോർട്ടൽ സർവകലാശാല അധികൃതർ തുറന്നു നൽകിയില്ല.
രജിസ്ട്രേഷൻ സൈറ്റ് ഇതിനകം ക്ലോസ് ചെയ്തിരിക്കുകയാണ്. പരീക്ഷ എഴുതാൻ അനുവദിപ്പിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.
എസ്എഫ്ഐ പ്രവർത്തകരായ 10 വിദ്യാർത്ഥികൾക്കാണ് നിലവിൽ പരീക്ഷ എഴുതേണ്ടി വന്നിട്ടുള്ളത്. സർവകലാശാലയിലെ മുൻകാല പ്രതിഷേധങ്ങളെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി പ്രത്യേക അനുമതി നൽകിയിരുന്നു.
വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ പരീക്ഷാ ഫീസ് അടയ്ക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

