ലഹരിയുടെ വിപത്തുകൾക്കെതിരെ ശക്തമായ ജനകീയ സന്ദേശവുമായി മൂവാറ്റുപുഴയിൽ ‘മുവാറ്റുപുഴ 360 ഡിഗ്രി തൂഫാൻ മിനി മാരത്തോൺ 2026’ അരങ്ങേറി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതിയുടെയും സഹകരണത്തോടെയാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ, പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ ഈ മിനി മാരത്തണിൽ ആയിരത്തിലധികം ആളുകൾ പങ്കാളികളായി. പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ, ഒരേ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് നൂറുകണക്കിന് പേർ അണിനിരന്നു.
ജനപ്രതിനിധികളായ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ മാരത്തണിന്റെ മുഴുവൻ ദൂരവും ഓടിച്ചെന്നത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളെയും പൊതുജനങ്ങളെയും കായിക രംഗത്തേക്ക് ആകർഷിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മാരത്തണിന്റെ ഭാഗമായി സുംബ ഡാൻസ്, വാം-അപ്പ് സെഷൻ, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി.
ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാരത്തൺ ചാലിക്കടവ് ബിസ്മി പാർക്കിംഗ് ഗ്രൗണ്ടിലാണ് സമാപിച്ചത്. പരിപാടിയുടെ തുടർച്ചയായി നഗരസഭയുടെ ജനകീയ ഇടപെടൽ പദ്ധതിയായ ‘വാക്ക് വിത്ത് നഗരസഭ’യും നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി.
സമാപന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റ്ണി, വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൽ സലാം, അസം ബീഗം, ജിനു മടേക്കൽ, സാബു ജോൺ, കൺവീനർമാരായ മുഹമ്മദ് ചെറുകപ്പള്ളി, ഷിത റാണി തോമസ്, ജനറൽ കൺവീനർ ഷാജി പാലത്തിങ്കل, അബ്ദുൽ സലാം എന്നിവർക്കൊപ്പം വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

