കൊല്ലം: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരണപ്പെട്ടത്.
സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു നിഷ്ന. ഫോൺ ചാറ്റുമായി ബന്ധപ്പെട്ട് സമീറുമായി തർക്കങ്ങൾ ഉണ്ടായതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചാറ്റ് ചോദ്യം ചെയ്തതാണ് ഈ തർക്കങ്ങൾക്ക് കാരണമായതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്നും സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന, വീട്ടിൽ എത്തിയതിന് ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട സമീർ ഉടൻ തന്നെ കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, തീവ്രപരിചരണത്തിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന.
മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

