ആഗോള വിപണിയിൽ വെള്ളിവില ചരിത്രത്തിലെ വലിയ തിരിച്ചടികളിലൊന്നിലേക്ക്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നേരിട്ടതിനെക്കാൾ വലിയ തകർച്ചയാണ് നിലവിൽ വെള്ളിവില നേരിടുന്നത്.
ഈ വർഷം ഇതുവരെ മാത്രം വിലയിൽ 59.15% ശതമാനത്തിന്റെ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് വെള്ളിവില ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ റെക്കോർഡ് ഉയരത്തിലെത്തിയത്.
അന്ന് ട്രോയ് ഔൺസിന് 121.79 ഡോളറിലേക്കായിരുന്നു വില ഉയർന്നത്. കഴിഞ്ഞവർഷം വിപണിയിൽ ഉണ്ടായ അസാധാരണ കുതിപ്പിന്റെ തുടർച്ചയായിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിലും ദൃശ്യമായത്.
എന്നാൽ നിലവിൽ വില ട്രോയ് ഔൺസിന് 49 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ വർഷം ജനുവരിയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വെള്ളിവില കിലോഗ്രാമിന് 4.20 ലക്ഷം രൂപ വരെ ഉയർന്നിരുന്നു.
എന്നാൽ പിന്നീട് ഈ വില കുത്തനെ ഇടിയുകയും നിലവിൽ അത് 1.96 ലക്ഷം രൂപയിലേക്ക് താഴുകയും ചെയ്തു. ഇന്നലെ മാത്രം വിപണിയിൽ വെള്ളിവിലയിൽ 6 ശതമാനത്തിലേറെ ഇടിവാണ് നേരിട്ടത്.
കഴിഞ്ഞ വർഷം വിലയിലുണ്ടായ വൻ മുന്നേറ്റത്തെത്തുടർന്ന് ഒട്ടേറെപ്പേർ വെള്ളിയിൽ വലിയതോതിൽ നിക്ഷേപം നടത്തിയിരുന്നു. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും (ETF) ഈ കാലയളവിൽ കനത്ത നിക്ഷേപമാണ് ഒഴുകിയെത്തിയത്.
ഇവി (EV), സെമികണ്ടക്ടർ, സോളർ, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന വ്യവസായ മേഖലകളിൽ നിന്നുള്ള ഉയർന്ന ഡിമാൻഡാണ് മുൻപ് വെള്ളിവില ഇത്രയധികം ഉയരാൻ ഇടയാക്കിയത്. വ്യാവസായിക മേഖലയിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ഡോളർ കൂടുതൽ ശക്തമാകുന്നതും യുഎസ് ട്രഷറി ബോണ്ടുകളുടെ വരുമാന വർധനയും വില ഇടിയാൻ കാരണമായിട്ടുണ്ട്.
കൂടാതെ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ ഉയർത്താനുള്ള സാധ്യതകളും വെള്ളിയുടെ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

