ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ സ്ഥാപകൻ ആർ. പ്രേംകുമാറിനെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു. അറസ്റ്റ് വിവരം ബന്ധുക്കളെ സമയബന്ധിതമായി അറിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും പ്രതിഭാഗം കോടതിയിൽ ശക്തമായി വാദിച്ചു.
വിധിയുടെ പശ്ചാത്തലത്തിൽ, പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി നാളെത്തന്നെ കോടതിയിൽ ഔദ്യോഗിക ഹർജി സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പൊലീസ് എല്ലാ നടപടികളിലും അനാവശ്യമായ ധൃതിയാണ് കാണിച്ചതെന്ന് ബിഎൽഎം മാനേജ്മെന്റും ആരോപിച്ചു.
നിക്ഷേപകനായ അരുൺ കശ്യപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസാണ് ആർ. പ്രേംകുമാറിനെ പിടികൂടിയിരുന്നത്.
സ്ഥാപനത്തിൽ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക ഘട്ടത്തിലെ കണ്ടെത്തൽ. ഇതിനിടെ, ഇടുക്കി സ്വദേശിനിയായ സോണിയ സെബാസ്റ്റ്യൻ നൽകിയ പുതിയ പരാതിയിൽ കോതമംഗലം പൊലീസും പ്രേംകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒന്നരക്കോടിയിലേറെ രൂപ തട്ടിയെന്നും നിക്ഷേപങ്ങൾക്ക് 30% കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്നുമാണ് പരാതിയിലുള്ളത്. സൊസൈറ്റിക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

