സംസ്ഥാനത്ത് ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച് പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ വകുപ്പ് മന്ത്രി ഇടപെട്ടു. ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റിക്കൊണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ എക്സൈസ് വകുപ്പ് മന്ത്രി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇതേത്തുടർന്ന്, സംഭവത്തിൽ അടിയന്തരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർക്ക് മന്ത്രി എം ലിജു നിർദ്ദേശം നൽകി.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് ഇത്തരത്തിൽ പുതുതായി അനുമതി നൽകിയിരിക്കുന്നത്. പുതിയ മദ്യനയം പുറത്തുവരുന്നതിന് മുൻപ് പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ ഈ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

