കോഴിക്കോട്: സ്കൂട്ടര്‍ യാത്രികന് വന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ഹാന്‍ഡിലിലേക്ക് വിഷപ്പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.
റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സീയര്‍ കെകെ ചന്ദ്രന് ആണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോഴിക്കോട് വട്ടോളിയില്‍ നിന്ന് പതിരിപ്പറ്റയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹം പിലാച്ചേരി ഭാഗത്ത് എത്തിയപ്പോഴാണ് സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്പിനെ കണ്ടത്.
തുടര്‍ന്ന് പരിഭ്രാന്തനായ അദ്ദേഹം ഉടന്‍ തന്നെ വണ്ടി റോഡരികിലേക്ക് ഒതുക്കി നിര്‍ത്തുകയും നാട്ടുകാരുടെ സഹായം തേടുകയും ചെയ്തു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും പാമ്പ് സ്കൂട്ടറിന്റെ ഉള്‍ഭാഗത്തേക്ക് ഇഴഞ്ഞുപോയി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്കൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ അഴിച്ചുമാറ്റുകയും, ഒടുവില്‍ വാഹനത്തിനുള്ളില്‍ നിന്ന് അണലിയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

