ജപമാല മാസാചരണത്തിന് സമാപനം കുറിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ജപമാല റാലി നടത്തി. ഒക്ടോബർ മാസത്തിലുടനീളം കോളജിൽ നടത്തിവന്ന പ്രത്യേക പ്രാർത്ഥനകളുടെ സമാപനത്തോടനുബന്ധിച്ചാണ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രാർത്ഥനാ റാലി മരിയൻ തീർത്ഥാടന കേന്ദ്രമായ അക്കരപ്പള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.
സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി ചടങ്ങിൽ സന്നിഹിതനായി സംസാരിച്ചു. റാലിയെ തുടർന്ന് അക്കരപ്പള്ളിയിൽ ഫാ.
ജോയിസ് മൈലാടിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ചടങ്ങുകൾക്ക് ജോസ് ആന്റണി, ബോബി കെ.
മാത്യു, ടിജോമോൻ ജേക്കബ്, നാൻസി ഡിക്രൂസ്, ജിനു തോമസ്, ഡോ. ഷിജിമോൾ തോമസ്, ആഷിൻ ജോസ്, മരിയ ജോസഫ്, ജസ്റ്റിൻ ജോസ്, ഷിബിൻ സെബാസ്റ്റ്യൻ, ടോബി സണ്ണി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ബോബി ഷിജോ, അനുഷ മരിയ ചെറിയാൻ എന്നിവരും നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

