കൊച്ചി: ബിഎൽഎം സഹകരണ സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപകൻ ആർ. പ്രേംകുമാർക്കെതിരെ കൂടുതൽ നിയമനടപടികൾ.
ഇടുക്കി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ സോണിയ സെബാസ്റ്റ്യൻ എന്ന വ്യക്തിയിൽ നിന്ന് ഒരുകോടി 60 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പ്രധാന ആരോപണം.
മുപ്പത് ശതമാനം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് കേസ്. പണാപഹരണം, വിശ്വാസവഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് എത്തിച്ചിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുണ്ടായി.
നിക്ഷേപകനായ അരുൺ കശ്യപ് നടക്കാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻപ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൊസൈറ്റിയുടെ പേരിൽ ഏകദേശം 300 കോടിയുടെ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക ഘട്ടത്തിലെ കണ്ടെത്തൽ.
ഉയർന്ന പലിശയും വൻ ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് സൊസൈറ്റി നിക്ഷേപകരെ ആകർഷിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായിട്ടും പലർക്കും തുക തിരികെ ലഭിച്ചില്ലെന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സൊസൈറ്റിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും കള്ളക്കേസാണെന്നുമാണ് ആർ.
പ്രേംകുമാർ പ്രതികരിച്ചത്. നിക്ഷേപകർ യാതൊരുവിധ ആശങ്കയുംൈടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, പ്രേംകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ഡിഎംകെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിക്ക് ഈ സംഭവത്തിൽ എന്ത് ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ആർ.
പ്രേംകുമാറും വിജയും ഒന്നിച്ചുനിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

