തിരുവനന്തപുരം: യാത്രാവേളയിലെ വേഗതക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട് ദീർഘദൂര സർവീസുകളായ രണ്ട് പ്രധാന ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റയിൽവേ വകുപ്പ് റദ്ദാക്കി. മുംബൈ ലോകമാന്യതിലക്–തിരുവനന്തപുരം ബൈ വീക്ക്ലി, കൂടാതെ യശ്വന്ത്പുര – തിരുവനന്തപുരം നോർത്ത് ഗരീബ്രഥ് എന്നീ വണ്ടികളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് എടുത്തുകളഞ്ഞത്.
സൂപ്പർ ഫാസ്റ്റ് സർവീസുകൾ പാലിക്കേണ്ട കുറഞ്ഞത് 55 കിലോമീറ്റർ ശരാശരി വേഗത കൈവരിക്കാൻ ഈ ട്രെയിനുകൾക്ക് സാധിക്കാതെ വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ കടുത്ത നടപടി.
നിലവിലെ മാറ്റങ്ങൾ പ്രകാരം വരുന്ന ജനുവരി 1 മുതൽ ഈ വണ്ടികൾ സാധാരണ എക്സ്പ്രസ് വിഭാഗത്തിലായിരിക്കും സർവീസ് നടത്തുക. ഇതോടൊപ്പം തന്നെ ട്രെയിനുകളുടെ ഔദ്യോഗിക നമ്പരുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
ഇതുപ്രകാരം മുംബൈ ബൈ വീക്ക്ലി ട്രെയിനിന്റെ പുതിയ നമ്പർ 11073/11074 ആയിരിക്കും. അതേസമയം ഗരീബ്രഥ് സർവീസിന്റെ പുതിയ നമ്പറുകൾ 16537 / 16538 എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

