കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഘർഷങ്ങളിൽ കർശന നിലപാടുമായി വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ രംഗത്ത്.
അതീവ ജാഗ്രതയോടെയാണ് സർവകലാശാല തെരഞ്ഞെടുപ്പ് പ്രക്രിയകൾ കൈകാര്യം ചെയ്തതെന്നും എന്നാൽ കാമ്പസിൽ ഉണ്ടായ അക്രമങ്ങൾ തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളെക്കുറിച്ച് വി.സിയുടെ വാക്കുകൾ ഇങ്ങനെ: “ഈ പ്രശ്നം കാണുമ്പോൾ മനസ്സിന് വേദനയുണ്ടാക്കുന്നു.
സംഘർഷവും അക്രമവും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അക്രമ രാഷ്ട്രീയം ആണെങ്കിൽ അത് ക്യാമ്പസിന് വേണ്ടെന്നും വി സി ഡോ. പി രവീന്ദ്രൻ പറഞ്ഞു.
അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. അക്രമ രാഷ്ട്രീയം ക്യാമ്പസിന് പുറത്ത്.
അക്രമമില്ലാതെ രാഷ്ട്രീയം നടത്താൻ പറ്റില്ലെങ്കിൽ ക്യാമ്പസിൽ രാഷ്ട്രീയം വേണ്ട. അക്രമങ്ങളെ ഒരുരീതിയിലും വെച്ചുപൊറുപ്പിക്കാൻ പറ്റില്ല.” ക്യാമ്പസിനകത്ത് ആയുധങ്ങളും കല്ലുകളും മുൻകൂട്ടി ശേഖരിച്ചു വെച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
പുറത്തുനിന്നുള്ളവരും അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നും ഇത് സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും വി.സി അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി സർവകലാശാല ഒരു ഉയർന്നതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഈ അഞ്ചംഗ കമ്മിറ്റിയുടെ ഔദ്യോഗിക റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഒരു പത്രപ്രവർത്തകൻ ഈ സംഘർഷത്തിൻ്റെ ഭാഗമായി ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി.
850 പൊലീസുകാരെ തെരഞ്ഞെടുപ്പിന് വേണ്ടി വെച്ചിരുന്നു. ഇങ്ങനെ ആണ് തെരഞ്ഞെടുപ്പ് എങ്കിൽ തെരഞ്ഞെടുപ്പ് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
അക്രമവും അസഹിഷ്ണുതയും ആണെങ്കിൽ പിന്നെന്തിനാണ് രാഷ്ട്രീയം. സർവകലാശാല ക്യാമ്പസിൽ നിന്ന് അല്ലാത്തവരും സംഘർഷത്തിന് ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്, അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്.
അനാവശ്യ പ്രസ്താവനകൾ നടത്തി ഒരു ഭാഗത്ത് നിന്നും ഈ സംഭവത്തിന് ഊർജം നൽകരുതെന്നും വി സി ആവശ്യപ്പെട്ടു.” രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ വി.സി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ വിമർശനങ്ങളോടും പ്രതികരിച്ചു. ക്യാമ്പസുകളിൽ സമാധാനം നിലനിർത്തേണ്ടത് രാഷ്ട്രീയ നേതാക്കളുടെയും പ്രധാനപ്പെട്ട
ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

