കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച ഖത്തർ കെഎംസിസി കവർച്ചക്കേസിൽ അന്വേഷണം ശക്തമാകുന്നതിന്റെ ഭാഗമായി നാല് പ്രധാന പ്രതികൾക്കെതിരെ കൊയിലാണ്ടി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബോംബെ ഷാജി, റൊട്ടാന റസാഖ്, നിസാര്‍, ഹസ്സന് എന്നിവർക്കെതിരെയാണ് നിയമനടപടിയുടെ ഭാഗമായി ലുക്കൗട്ട് നോട്ടീസ് വിതരണം ചെയ്തിരിക്കുന്നത്.
പ്രതികൾ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമാണ് പൊലീസിന്റെ ഈ നിർണായക നീക്കം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നേരത്തെ തന്നെ ലീഗിന്റെ വിവിധ പോഷക സംഘടനകളിൽ നിന്നും റൊട്ടാന റസാഖിനെ പൂർണ്ണമായി പുറത്താക്കിയിരുന്നു.
ഖത്തർ കെഎംസിസി ഓഫീസിലെ സുരക്ഷിത ലോക്കർ കുത്തിത്തുറന്ന് 31 ലക്ഷം റിയാൽ കവർന്നു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കേസ്. ഈ കേസിൽ ഒന്നാം പ്രതിയായ ബോംബെ ഷാജി ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

