മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ പരാതി. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന എസ്എഫ്ഐ നേതാക്കൾക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
സംഭവത്തിൽ എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ ആദിൽ, പ്രസിഡണ്ട് എം സുജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ആദിലിന്റെ ഇടതു കൈ ഒടിയുകയും, സുജിന്റെ മൂക്കിന്റെ എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.
ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ഫർഹാൻ, സെക്രട്ടറി പി കെ മുബഷിർ, സംസ്ഥാന സെക്രട്ടറി സഫ് വാൻ എന്നിവരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

