ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ തട്ടിയെടുക്കാനും കച്ചവടം ചെയ്യാനും പ്രത്യേക റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ ലക്ഷ്യമിട്ട് കുഞ്ഞുങ്ങളെ വാങ്ങാൻ ഇത്തരം സംഘങ്ങൾ സജീവമായി രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കുഞ്ഞുങ്ങളെ വിൽക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച് ഈ സംഘം തന്നെ സമീപിച്ചിരുന്നതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. ഈ വാർത്തയുടെ ഗൗരവം കണക്കിലെടുത്താണ് കമ്മിഷൻ്റെ ഇടപെടൽ.
വെറും 25,000 രൂപയിൽ താഴെ നൽകി നവജാത ശിശുക്കളെ സ്വന്തമാക്കിയ ശേഷം, ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഈ സംഘം മറ്റ് ഇടനിലക്കാർക്കും ആവശ്യക്കാർക്കും മറിച്ചു വിൽക്കുന്നത്. ശിശുക്ഷേമ സമിതി ഭാരവാഹിയുടെ ഈ ഗുരുതരമായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

