കൊച്ചിയിലെ ഫോർട്ട് കൊച്ചിയിൽ തെറ്റായ വിലാസത്തിൽ എക്സൈസ് സംഘം റെയ്ഡ് നടത്തിയതായി പരാതി. ഫോർട്ട് കൊച്ചി അധികാവളപ്പിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ദമ്പതികളുടെ വീട്ടിലാണ് ഉദ്യോഗസ്ഥർ മാറി കയറി പരിശോധന നടത്തിയത്.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ വീടിന്റെ ജനലുകളിൽ ശക്തമായി മുട്ടുകയും വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തതായി വീട്ടുടമകൾ ആരോപിക്കുന്നു.
ഈ സമയം വീട്ടിൽ ഒരു യുവതി മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ ഉണ്ടായ ഭീകരാന്തരീക്ഷത്തിൽ ഭയന്നുപോയ യുവതി, ജോലിക്കായി പുറത്തുപോയിരുന്ന ഭുടർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം വീട്ടിലെത്തി കാര്യം അന്വേഷിച്ചെങ്കിലും, തങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കിയതല്ലാതെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ദമ്പതികളുടെ ആക്ഷേപം. വീട്ടിൽ അതിക്രമിച്ചു കയറിയത് കൊള്ളസംഘമാണെന്ന് കരുതി കടുത്ത മാനസികാഘാതത്തിലായ യുവതി പിന്നീട് ചികിത്സ തേടുകയുണ്ടായി.
ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു. അതേസമയം, ലൊക്കേഷൻ മാറിയതാണ് വിലാസം മാറി പരിശോധന നടത്താൻ കാരണമെന്നാണ് എക്സൈസ് സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

