പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് താലൂക്കിലെ മുഴുവൻ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് വൈക്കത്തഷ്ടമി ദിനത്തിലാണ് ഈ പ്രദേശത്ത് അവധി ബാധകമാക്കിയിരിക്കുന്നത്.
ജില്ലാ കലക്ടറുടെ ഔദ്യോഗിക ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷത്തെ അഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾക്ക് വരും ദിവസങ്ങളിൽ തുടക്കമാകും.
അഷ്ടമിക്ക് മുന്നോടിയായുള്ള പരമ്പരാഗത സമൂഹ സന്ധ്യവേല നവംബർ 15ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നവംബർ 20നാണ് ഉത്സവത്തിന്റെ കൊടിയേറ്റ് ചടങ്ങുകൾ നടക്കുക.
ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന ചടങ്ങായ വൈക്കത്തഷ്ടമി ഡിസംബർ 1ന് നടക്കും. ഇതിനു പിന്നാലെ ഡിസംബർ 2ന് ആറാട്ട് മഹോത്സവവും, ഡിസംബർ 3ന് മുക്കുടി നിവേദ്യ ചടങ്ങും നടക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

