പുത്തൂരിൽ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് പടിഞ്ഞാറേ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജി.
ജയൻ ആണ്. ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ താമസിക്കുന്ന ജയൻ എടുത്ത എസ്പി 760709 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ആറ്റുവാശേരി സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള പുത്തൂർ ശ്രീമൂകാംബിക ലക്കി സെന്ററിൽ നിന്നാണ് ജയൻ ഈ ടിക്കറ്റ് വാങ്ങിയത്. പതിവായി ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ള ഇദ്ദേഹത്തിന് മുൻപ് പലപ്പോഴായി 50,000 രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
അവിവാഹിതനായ ജയൻ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ കടങ്ങൾ വീട്ടുക എന്നതാണ് സമ്മാനത്തുക ലഭിച്ചാലുള്ള ആദ്യത്തെ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് പുത്തൂർ ശാഖയിൽ ഏൽപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇതിനു മുൻപ് പുത്തൂരിനെ ഭാഗ്യം തേടിയെത്തിയത്.
അന്നും സ്ത്രീശക്തി ലോട്ടറിയിലൂടെയായിരുന്നു പുല്ലാമല സ്വദേശിയായ മറ്റൊരു ഡ്രൈവർക്ക് ഒന്നാം സമ്മാനം ലഭിച്ചത്. അതിന് ആറു മാസം മുൻപ് ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനവും പുത്തൂർ സ്വദേശിക്ക് തന്നെയായിരുന്നു ലഭിച്ചത്.
കഴിഞ്ഞ 16 വർഷത്തിനിടയിൽ പുത്തൂർ പ്രദേശത്തിന് ലഭിക്കുന്ന 17–ാമത്തെ ഒന്നാം സമ്മാനമാണിത്. ഇതിൽ മൂെണ്ണം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ശ്രീമൂകാംബിക ലക്കി സെന്ററിൽ നിന്നു തന്നെ വിറ്റഴിക്കപ്പെട്ട
ടിക്കറ്റുകളാണെന്ന പ്രത്യേകതയുമുണ്ട്. 2015-ാമാണ്ടായിരുന്നു പുത്തൂരിന്റെ ഏറ്റവും വലിയ ഭാഗ്യവർഷം.
ആ വർഷം മാത്രം മൂന്ന് ഒന്നാം സമ്മാനങ്ങളാണ് ഈ നാടിനെ തേടിയെത്തിയത്. കൂടാതെ 2023 ലും കഴിഞ്ഞ വർഷവുമായി ഓരോരുത്തർക്ക് വീതം രണ്ട് ഒന്നാം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

