നീലഗിരി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയ്ക്ക് ആശ്വാസമായി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കാലവർഷം ശക്തമായിരുന്ന വേളയിൽ യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് നിലവിൽ പിൻവലിച്ചിട്ടുള്ളത്.
ജില്ലയിലെ പ്രധാന യാത്രാമാർഗ്ഗങ്ങളിലൊന്നായ കോത്തഗിരി – മേട്ടുപ്പാളയം സംസ്ഥാന പാത ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഗതാഗത തടസ്സങ്ങളും പ്രതികൂല കാലാവസ്ഥയും മാറിവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ സുപ്രധാന തീരുമാനം. മഴ കുറഞ്ഞതോടെ മലയോര മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

