മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയിൽ ഇന്ന് പരിഗണനയ്ക്ക് വരും. നേരത്തെ ഈ വിഷയം പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
ഇതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും പൂർണ്ണമായി തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എസ്ഐആർ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും, ഹർജിയിലെ മുഴുവൻ ആരോപണങ്ങളും ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്മീഷൻ വിശദീകരിച്ചു.
കമ്മീഷന്റെ സത്യവാങ്മൂലത്തിന് ശക്തമായ വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ വ്യക്തമാക്കി. കമ്മീഷൻ എടുത്ത തീരുമാനങ്ങളെ രണ്ട് കമ്മീഷണർമാർ ചോദ്യം ചെയ്തിട്ടുണ്ടെന്നും, എന്തുകൊണ്ട് ആദ്യം രണ്ട് കമ്മീഷണർമാരെ അറിയിക്കാതെ തീരുമാനമെടുത്തു എന്നത് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇക്കാര്യം സത്യവാങ്മൂലത്തിൽ ഇല്ലെന്നും ഇന്ത്യാ സഖ്യ നേതാക്കൾ കുറ്റപ്പെടുത്തി. കൂടാതെ, ശിവസേന നേതാവ് സഞ്ജയ് റൗത്ത്ന്റെ നിലപാടും കോടതി ഇന്ന് തേടും.
ഇതിനിടെ, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ട്രൈബ്യൂണൽ ജഡ്ജിമാർ നിർദേശിച്ചിട്ടുണ്ട്. ആധാർ ആധികാരികത പരിശോധിക്കാനുള്ള സംവിധാനം അന്തിമ തീരുമാനങ്ങളെ ബാധിക്കുന്നുവെന്നും ട്രൈബ്യൂണൽ ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

