ഉത്തർപ്രദേശിലെ കാൻപുരിൽ കുടുംബവഴക്കിനിടെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുകീറി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
കാൻപുർ സ്വദേശിയായ രജ്നീഷ് (37) ആണ് ആക്രമണത്തിനിരയായത്. ബന്ധുവായ ഗായത്രിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കാൻപുരിലെ ഹാലറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ 55 തുന്നലുകൾ ഇട്ടതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവങ്ങളുടെ തുടക്കം.
രജ്നീഷിന്റെ ഭാര്യ സുമന്റെ അടുത്ത ബന്ധുവാണ് ഗായത്രി. വെള്ളിയാഴ്ച ഗായത്രിയുടെ മകൻ രജ്നീഷിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് രജ്നീഷ് കുട്ടിയെ മർദിക്കുകയും ചെയ്തു.
ഈ വിവരം കുട്ടി ഗായത്രിയോട് ചെന്ന് പറയുകയും, തുടർന്ന് ഗായത്രി രജ്നീഷിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും ചെയ്തത് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ അക്രമാസക്തനായ രജ്നീഷ് വസ്ത്രങ്ങൾ ഊരിമാറ്റിയിരുന്നു.
ഈ സമയം ഗായത്രി ഇയാളെ നിലത്തേക്ക് തള്ളിയിടുകയും, തുടർന്ന് ജനനേന്ദ്രിയത്തിൽ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. കടുത്ത വേദനകൊണ്ട് പുളഞ്ഞ രജ്നീഷിനെ പിതാവും അയൽക്കാരും ചേർന്ന് ഉടൻതന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇയാളെ കാൻപുരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ രജ്നീശും ഭാര്യയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

