മലയാള സിനിമയിൽ ചലച്ചിത്ര നിർമ്മാതാവായും സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എന്നും’. ഏറെ പുതുമകളുണർത്തുന്ന ഈ സിനിമയുടെ ഔദ്യോഗിക ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തുുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇരുപതിലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ് രാജേഷ് ബാബു. കൂടാതെ ‘പെർഫ്യൂം- ഹെർ ഫ്രാഗ്രൻസ്’, ‘ബൈനറി’, ‘ഴ’, ‘ഇനി’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ മുന്ന സൈമൺ, സുധീഷ്, ലാലി പി എം, സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷ കരുണൻ തുടങ്ങിയ പ്രമുഖർ മറ്റു പ്രധാന വേഷങ്ങളിൽ വരുന്നുണ്ട്. ഒരു അഭിനേതാവ് കൂടിയായ ഷനൂപ് ആണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിനായി പ്രശസ്തരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്ര വർമ്മ, പി കെ ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവരാണ് ഗാനങ്ങൾ രചിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
സിനിമയുടെ പി.ആർ.ഒ ചുമതല നിർവഹിക്കുന്നത് പി ആർ സുമേരൻ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

