സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ‘വിവരാവകാശം സ്വകാര്യതയിൽ നിന്ന് സുതാര്യതയിലേക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ നിർവഹിച്ചു.
വിവരാവകാശ നിയമം അക്ഷരംപ്രതി പാലിക്കാനും അത് പ്രാവർത്തികമാക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് നിയമപരമായിത്തന്നെ ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷകളിൽ കൃത്യസമയത്ത് മറുപടി നൽകുന്നതിൽ പൊതു വിവരാവകാശ ഓഫിസർമാരും ഒന്നാം അപ്പീൽ അധികാരികളും കൂടുതൽ ജാഗ്രതയും ശുഷ്കാന്തിയും പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി.
ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കലക്ടർ എസ്.
ഗൗതം രാജ്, എഡിഎം കെ. ഷെറീന, പ്രോഗ്രാം കോഓർഡിനേറ്റർ എസ്.
സുരേഷ്, റിസോഴ്സ് പഴ്സൻ കെ. പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഇരുന്നൂറോളം പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരും ഒന്നാം അപ്പീൽ അധികാരികളും സെമിനാറിൽ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

