ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത സംഭവത്തിൽ ദിയ കൃഷ്ണയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിൽ, വിഷയത്തിൽ പ്രതികരണവുമായി പ്രമുഖ വ്ളോഗറും ഇൻഫ്ലുവൻസറുമായ സായ് കൃഷ്ണ രംഗത്ത്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് സായ് കൃഷ്ണയുടെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
വിവാദ സംഭവത്തെക്കുറിച്ച് സായ് കൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്: “ഒരു റീൽ കാണുമ്പോൾ ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ്, ക്ലൈമാക്സ് എന്ന് പറഞ്ഞു കാണാൻ ഇതെന്താ സിനിമയോ?. കാള പെറ്റുവെന്ന് കേട്ടാൽ ഉടൻ കയറെടുക്കുന്ന സ്വഭാവമാണ്.
വിവരക്കേടിന്റെയും ബുദ്ധിയില്ലായ്മയുടേയും മണ്ടത്തരത്തിന്റെയും ആൾ രൂപമാണ് ദിയ. പക്ഷേ, ആ കുടുംബത്തിലെ മറ്റുള്ളവരെല്ലാം അൽപം പക്വതയുള്ളവരാണ്.
ഹിന്ദു-മുസ്ലീം കോൺഫ്ലിക്ടുകളിൽ കെകെയെ ആരും പിടിച്ചിടാറില്ല. ദിയയായിട്ട് തന്നെ വന്ന് ചാടുന്നതാണ്.” തുടർന്ന് ദിയ കൃഷ്ണയുടെ സമൂഹമാധ്യമ ഇടപെടലുകളെയും സായ് കൃഷ്ണ വിമർശിക്കുകയുണ്ടായി.
“ആ കുടുംബത്തിലെ വള്ളി പിടിക്കുന്ന ടാർസനാണ് ദിയ. ആ നോർത്ത് ഇന്ത്യൻ ഇൻഫ്ലൂവൻസറുടെ വീഡിയോ ആദ്യമായി ദിയ കാണുന്നതല്ല.
അവനെ ഫോളോ ചെയ്യുന്നയാളാണ്. അവന്റെ വീഡിയോകൾ കാണുന്നയാളാണ്.
അതുകൊണ്ട് തന്നെ അവന്റെ വീഡിയോകളുടെ കണ്ടന്റ് എന്തായിരിക്കുമെന്ന് ദിയയ്ക്ക് നന്നായി അറിയാം. കുട്ടി ഫോളോ ചെയ്തത് തന്നെ ഇസ്ലാമോഫോബിക്ക് ആശയങ്ങൾ പങ്കുവെക്കുന്ന ആളെയാണ്.
ആ മെന്റാലിറ്റി ദിയയ്ക്കും ഉള്ളതുകൊണ്ടാണ് അവനെ ഫോളോ ചെയ്തത്.” കൂടാതെ, മുൻകാല അനുഭവങ്ങളും സായ് കൃഷ്ണ തന്റെ പ്രതികരണത്തിൽ ചൂണ്ടിക്കാണിച്ചു. “ഇതുപോലെയാണ് ദിയ പണ്ട് എന്റെ ഉയരത്തെ കളിയാക്കി ഊള കമന്റിട്ട് പോയത്.
എന്താണ് പറഞ്ഞതെന്ന് കേൾക്കാതെ ആളുകളും മീഡിയയും കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്തുവെന്ന് ദിയ പറയുന്നതു കേട്ടു. അങ്ങനെയാണെങ്കിൽ വീഡിയോ പൂർണമായി കാണാതെ കമന്റിട്ട
ദിയ ചെയ്തതും അതേ പ്രവൃത്തിയാണ്. മിനിമം വിദ്യാഭ്യാസം ഉണ്ടായിരുന്നുവെങ്കിൽ അത് ആർട്ട് കഫേയാണെന്നും അവിടെയുള്ളത് എന്ത് ആർട്ടാണെന്നും എന്താണ് ആർട്ടിസ്റ്റ് ഉദ്ദേശിച്ച കോൺസപ്റ്റെന്നും മനസിലാക്കാൻ ശ്രമിക്കാമായിരുന്നില്ലേ?.
എന്താണ് റീലിൽ പറയുന്നതെന്ന് മനസിലാക്കി ഉത്തരവാദിത്വത്തോടെ വേണമായിരുന്നു ദിയ പ്രതികരിക്കാൻ. ഒപ്പം ഫോട്ടോയെടുത്തവരിൽ കൂടുതൽ ഏത് മതവിഭാഗത്തിൽ പെട്ടവരാണെന്നതിൽ കണക്കുണ്ടെങ്കിൽ അത് നോക്കുന്നയാളാണ് എന്നതാണ് അർത്ഥം”, എന്നും സായ് കൃഷ്ണ വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

