സമഗ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയ്ക്കിടെ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാനായി കൃത്രിമ അപേക്ഷകൾ സമർപ്പിച്ച ധാരാവി സ്വദേശിയായ ഗിരിധാരി സ്വാമിനാഥ് ജയ്സ്വാളിനെതിരെ നിയമനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊലീസ് ഇയാൾക്കെതിരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് വോട്ടർപട്ടികയിൽ നിന്നും ആരുടെയെങ്കിലും പേര് നീക്കം ചെയ്യുന്നതിനായി ‘ഫോം 7’ ആണ് ഉപയോഗിക്കേണ്ടത്. ഈ ഫോം ഉപയോഗിച്ച് ഒരാൾക്ക് ഒരു ദിവസം പരമാവധി 10 അപേക്ഷകൾ സമർപ്പിക്കുവാൻ മാത്രമാണ് അനുവാദമുള്ളത്.
എന്നാൽ ഈ നിയമം കാറ്റിൽപ്പറത്തിക്കൊണ്ട് ഗിരിധാരി ഒറ്റദിവസത്തിൽ തന്നെ 24 അപേക്ഷകളാണ് അധികൃതർക്ക് മുമ്പിൽ നൽകിയത്. തുടർന്ന് മുംബൈ കോർപറേഷൻ അഥവാ ബിഎംസി നടത്തിയ വിശദമായ പരിശോധനയിലാണ് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാനായി ഇയാൾ നൽകിയ രേഖകളും വിവരങ്ങളും പൂർണ്ണമായും വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.
അർഹരായ വോട്ടർമാരുടെ പേരുകൾ ബോധപൂർവ്വം പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനായി ഈ പ്രത്യേക ഫോം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിനിടയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

