സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കാസര്‍ഗോഡ് യെല്ലോ അലേര്‍ട്ടും മറ്റ് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് നിലവിലുള്ളത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ കെ സുധീര്‍ അറിയിച്ചു.
അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കൂടാതെ, മുന്‍കൂട്ടി നിശ്ചയിച്ച മേളകള്‍ കശനതമായ സുരക്ഷാ മുന്‍കരുതലുകളോടെ സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തീവ്ര ന്യൂനമര്‍ദം നാളെ രാവിലെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനുപുറമേ, അറബിക്കടലില്‍ കേരളതീരത്തിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്.
ഈ ഇരട്ട ന്യൂനമര്‍ദങ്ങളുടെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുന്നത്.
നാളെയും കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

