തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ടിപ്പർ ലോറികളുടെ അനിയന്ത്രിതമായ വേഗവും മത്സരയോട്ടവും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും തലനാരിഴയ്ക്കാണ് പലപ്പോഴും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
ഇക്കഴിഞ്ഞ ദിവസം ആര്യനാട് പാലൈക്കോണത്തിന് സമീപം പാറ ലോഡുമായി വന്ന ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 22കാരനായ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങി യുവാവിന്റെ ഇരു കാലുകളും തകർന്നു.
പ്രതിദിനം ആയിരത്തിലധികം ലോഡുകൾ നിലവിൽ ജില്ലയിൽ കുറ്റിച്ചൽ ചപ്പാത്ത് പ്രദേശത്ത് മാത്രമാണ് പാറ ക്വാറി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ദിവസേന 1500-ൽ അധികം ലോഡ് പാറയുമായി ടിപ്പറുകൾ പുറത്തേക്ക് പോകുന്നുണ്ട്.
ക്വാറികളിൽ നിന്ന് സീനിയോറിറ്റി ലഭിക്കുന്നതിനായി അതിരാവിലെ തന്നെ ലോറികൾ തമ്മിൽ നടക്കുന്ന മത്സര ഓട്ടമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. രാവിലെ 7 മണിക്ക് മുൻപ് ലോറികൾ ക്വാറിയിൽ എത്തണമെന്നാണ് നിയമം.
സ്കൂൾ സമയത്തിന് ശേഷം മാത്രമാണ് ഇവയ്ക്ക് പുറത്തേക്ക് പോകാൻ അനുവാദമുള്ളതെങ്കിലും, ലോഡ് ഇറക്കി തിരികെ എത്തുന്നതുവരെയുള്ള സമയങ്ങളിൽ കടുത്ത വേഗത്തിലാണ് ഈ വാഹനങ്ങൾ പായുന്നത്. കഴിഞ്ഞകാല ദുരന്തങ്ങൾ ഒരു വർഷം മുൻപ് ആര്യനാട് ചെറുകുളത്തുണ്ടായ ദാരുണമായ അപകടം നാടിനെ നടുക്കിയിരുന്നു.
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അന്ന് ടിപ്പർ ലോറി കയറി മരിച്ചത്. അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിന് മേൽ ടിപ്പർ ഇടിച്ചുകയറുകയായിരുന്നു.
പരിശോധനകളില്ലാതെ മരണപ്പാച്ചിൽ തിരക്കേറിയ റോഡുകളിലൂടെ ചീറിപ്പാഞ്ഞുപോകുന്ന ടിപ്പറുകളുടെ നിയമലംഘനങ്ങൾ തടയാൻ കർശന പരിശോധനകൾ നടക്കുന്നില്ല. ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് പതിവാണ്.
അശ്രദ്ധമായ ഈ ഡ്രൈവിംഗ് രീതി ഇരുചക്ര വാഹന യാത്രക്കാരെ നിരന്തരം അപകടത്തിലേക്ക് തള്ളിവിടുന്നു. ഭൂരിഭാഗം ഡ്രൈവർമാർക്കും കൃത്യമായ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി.
റോഡരികിലെ പാർക്കിംഗ് അപകടക്കെണിയാകുന്നു ആര്യനാട് പഞ്ചായത്തിലെ പ്രധാന റോഡുകളുടെ വശങ്ങളിൽ രാപ്പകലില്ലാതെ ടിപ്പറുകൾ പാർക്ക് ചെയ്യുന്നത് പതിവാണ്. റോഡിന് ഇരുവശങ്ങളിലും നിരനിരയായി കിടക്കുന്ന ഈ വാഹനങ്ങൾ രാത്രികാലങ്ങളിൽ മറ്റ് വാഹന യാത്രികർക്ക് കാണാൻ സാധിക്കാത്തത് വലിയ തോതിൽ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
അപകടങ്ങളും മരണങ്ങളും പതിയിരിക്കുന്ന ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ടിപ്പർ ലോറികളുടെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കണമെന്നും കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ശക്തമായ ആവശ്യമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

