നാടിന്റെ വികസന പ്രതീക്ഷയായി വിഭാവനം ചെയ്ത പദ്ധതി ഒടുവിൽ കാടുകയറി നശിക്കുന്നു. കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ ആണ് നിർമാണം പൂർത്തിയാക്കാനാകാതെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നത്.
5.5 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഇപ്പോൾ പ്രദേശവാസികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയായി ഇവിടം മാറി കഴിഞ്ഞു.
കാഞ്ഞങ്ങാടിന്റെ മുഖഛായ മാറ്റുമെന്ന അവകാശവാദത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും നിലവിൽ ഇതൊരു നോക്കുകുത്തിയതായി മാറി. കഴിഞ്ഞ ദിവസം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ടൂറിസം വകുപ്പ് അധികൃതർ പ്രതിസന്ധികൾ വ്യക്തമാക്കിയത്.
കാലാവധിക്ക് മുൻപ് നിർമാണം പൂർത്തീകരിക്കാത്തതും പുതിയ ഭരണാനുമതി ലഭിക്കാത്തതുമാണ് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. കെട്ടിട
നിർമാണം നിലച്ചിട്ട് ഇതിനോടകം ഒരു വർഷം പിന്നിട്ടു. മുൻ എംഎൽഎ ഇ.
ചന്ദ്രശേഖരൻന്റെ സ്വപ്ന പദ്ധതിയായിരുന്നു ടൗൺ സ്ക്വയർ. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 5.5 കോടി രൂപ ചെലവിലാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് രൂപം നൽകിയത്.
ഹൊസ്ദുർഗ് കോട്ടയ്ക്ക് സമീപമുള്ള 60 സെന്റ് സ്ഥലത്താണ് നിർമാണം പുരോഗമിക്കുന്നത്. വിവിധങ്ങളായ ആധുനിക സൗകര്യങ്ങളാണ് ടൗൺ സ്ക്വയറിൽ വിഭാവനം ചെയ്തിരുന്നത്.
കച്ചവട സ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയ്ൻ പവലിയൻ, റാംപുകൾ, ഇരിപ്പിടങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണ ശാല, ഗെയിമിങ് സോൺ, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളി സ്ഥലം, സിസിടിവി സംവിധാനം, സെക്യൂരിറ്റി കാബിൻ, ആംഫി തിയറ്റർ, ആർട്ട് ഗാലറി, വായനകേന്ദ്രം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
നിലവിൽ കെട്ടിടത്തിന്റെ 80 ശതമാനത്തിലധികം പണികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ബാക്കി ജോലികൾ തീർത്ത് പദ്ധതി യാഥാർത്ഥ്യമാക്കണമെങ്കിൽ ഇനിയും ഏറെ കാലതാമസം നേരിടേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

