കോഴിക്കോട് ജില്ലയിലെ മൊകവൂരിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൊകവൂർ അണ്ടർപാസിന് മുകളിലുള്ള റോഡിലാണ് അപകടമുണ്ടായത്.
വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പുകയുന്നതും തീ പടരുന്നതും കണ്ടയുടൻ ഡ്രൈവർ അണ്ടിക്കോട് സ്വദേശി ശരത് ഉടൻതന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് ശരത് തന്നെയാണ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്.
വിവരമറിഞ്ഞയുടൻ വെള്ളിമാട്കുന്ന് യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, അതിനിടയിൽ വാഹനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

