ഡൽഹി പൊലീസ് ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തി. നഗരത്തിലെ നിലവിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച അദ്ദേഹം ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
നഗരത്തിലെ ക്രമസമാധാന നിലയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്ന യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. നഗരത്തിലെ സുരക്ഷാ മുൻകരുതലുകൾ, കുറ്റകൃത്യങ്ങൾ തടയൽ, മറ്റ് നിയമപാലന വെല്ലുവിളികൾ എന്നിവയും ആഭ്യന്തര മന്ത്രി യോഗത്തിൽ ചർച്ച ചെയ്തു.
‘ഇന്ത്യ’ സഖ്യം നവംബർ ഒന്നിന് രാംലീല മൈതാനത്ത് റാലി നടത്താനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ നിർണായക സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പൊതുയോഗങ്ങളുടെയും റാലികളുടെയും പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് ഉദ്യോഗസ്ഥർ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

