സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമാണ്.
അതുപോലെ വയനാട് ജില്ലയിലും റെഡ് അലേർട്ട് നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ മതപഠന ക്ലാസുകളും ട്യൂഷൻ സെന്ററുകളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയുടെ കാഠിന്യം കണക്കിലെടുത്ത് ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിൽ ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

