കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് ഞായറാഴ്ച്ച തുടക്കമാകും. ഐഎസ്എൽ മത്സരങ്ങളോട് അനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്കു പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കുകയാണ് കൊച്ചി മെട്രോ.
കലൂർ സ്റ്റേഡിയത്തിലെ മത്സരത്തിനു ശേഷം സ്റ്റേഡിയത്തിൽ എത്തുന്ന ആരാധകർക്കു തിരക്കില്ലാതെ സുഗമമായി യാത്ര ചെയ്യുന്നതിന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര ദിവസങ്ങളിൽ ട്രെയിനുകൾ 8.30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
ആരാധകരുടെ യാത്രാ സൗകര്യാർത്ഥം മത്സര ദിവസങ്ങളിൽ അധിക ട്രെയിൻ സർവീസുകളും ഉണ്ടാകും. ഒക്ടോബർ 25ന് മത്സര ശേഷം രാത്രി 9:30 മുതൽ 11.27 വരെയാണ് കലൂരിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കു പ്രത്യേക മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക.
രാത്രി വൈകിയും ആരാധകർക്കു വേഗത്തിലും സുരക്ഷിതമായി സ്വന്തം സ്ഥലങ്ങളിൽ എത്തിച്ചേരാൻ മെട്രോയുടെ ഈ പ്രത്യേക സംവിധാനം ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

