കോട്ടയം റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘സമർപ്പണം’ ഭവന നിർമാണ പദ്ധതിക്ക് പുതിയ തുടക്കം. പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന മൂന്നാമത് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് കാരപുഴയിൽ നടന്നു.
മുനിസിപ്പൽ കൗൺസിലർ ടോം കോര അച്ചേരിൽ ചടങ്ങിൽ ശിലാസ്ഥാപനം നിർവഹിച്ചു. സമൂഹത്തിലെ അർഹരായ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
അർഥവത്തായതും സുസ്ഥിരവുമായ സാമൂഹിക ഇടപെടലുകളിലൂടെ അർഹരായ ആളുകളിലേക്ക് സഹായമെത്തിക്കാൻ റോട്ടറി ക്ലബ് എപ്പോഴും മുൻപന്തിയിലുണ്ട്. നിരവധി പേരുടെ അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അശോകൻ.എം, സുധ അശോകൻ ദമ്പതികളെ ഈ വീടിനായി തിരഞ്ഞെടുത്തത്.
ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ റജി.കെ.അബ്രഹാം, ‘സുരക്ഷ’ ഡിസ്ട്രിക്റ്റ് ചെയർമാൻ റോട്ടേറിയൻ അൻവർ മുഹമ്മദ്, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ഈപ്പൻ മാത്യു, സെക്രട്ടറി റോട്ടേറിയൻ ബിനോജ് പുന്നൻ, റോട്ടേറിയൻമാരായ വേണുഗോപാൽ, നവീൻ സണ്ണി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ക്ലബിലെ മറ്റ് അംഗങ്ങളും ചടങ്ങിന് സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

