വർത്തമാനകാലത്തെ വാർത്താസൃഷ്ടിയുടെ പശ്ചാത്തലവും അതിന്റെ പിന്നാമ്പുറത്തെ സംഭവവികാസങ്ങളും പ്രമേയമാകുന്ന ‘ഉടുമ്പൻചോല വിഷൻ’ നാളെ തിയറ്ററുകളിലെത്തും. സംവിധായകൻ അൻവർ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം ഒരു പൂർണ്ണമായ മാസ് എന്റർടൈനർ ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
എ&ആർ മീഡിയ ലാബ്സ്, യുബി പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ദിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ നീണ്ട
താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും പ്രമുഖർ ചേർന്നതാണ് ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ കൈകാര്യം ചെയ്യുമ്പോൾ, സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അലൻ റോഡ്നിയാണ്. ക്രിയേറ്റീവ് ഡയറക്ടറും വിഎഫ്എക്സ് സൂപ്പർവൈസറുമായി അഷർ അമീറും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഷിഹാബ് പരാപറമ്പത്തും പ്രവർത്തിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രാഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർമാർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർമാർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, ടീം വിഎഫ്എക്സ്, ഐ വി എഫ് എക്സ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസിസ്റ്റന്റ് ഡയറക്ടർമാർ: രസ്ന രാജൻ, തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ. എൽ, നന്ദന പ്രദീപ്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, ആനിമേഷൻ: എയൂണിയൻസ്, ഡിഐ: കളർ പ്ലാനെറ്റ് സ്റ്റുഡിയോ, പിആർഒ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

