കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു.
മൂവാറ്റുപുഴയിലെ ആൾവാസമില്ലാത്ത കെട്ടിടം തകർക്കാൻ ശ്രമിച്ച കേസിലും, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂം ആക്രമിച്ച കേസിലുമാണ് ഇയാളെ പുതുതായി പ്രതിചേർത്തിരിക്കുന്നത്. കെട്ടിടം പൂർണ്ണമായോ ഭാഗികമായോ തകർക്കണമെന്ന ദുരുദ്ദേശത്തോടെ തീവെച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 326 G വകുപ്പ് പ്രകാരമാണ് അന്വേഷണ സംഘം പുതിയ കേസെടുത്തിരിക്കുന്നത്.
അതേസമയം, സിനഗോഗിന് മുന്നിലെ തീവെയ്പ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ടെലഗ്രാം അധികാരികളുടെ ഔദ്യോഗിക മറുന്ത് കാത്തുനിൽക്കുകയാണ് പൊലീസ്.
ഈ മറുപടി ലഭിച്ച ഉടൻ തന്നെ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാരി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ജനുവരി, മാർച്ച് മാസങ്ങളിലായിരുന്നു മൂവാറ്റുപുഴയിലെ ഈ ആക്രമണങ്ങൾ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

