സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വിലയിടിവിന് ശേഷമാണ് വിപണിയില്‍ ഇന്ന് നിരക്കുകൾ സ്ഥിരത കൈവരിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 13,490 രൂപ എന്ന നിരക്കിലും ഒരു പവന് 1,07,920 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല.
വെള്ളി ഗ്രാമിന് 30 രൂപ നിരക്കിലും 10 ഗ്രാമിന് 2300 രൂപയിലുമാണ് വിപണനം നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തി നിർത്തുമെന്ന പ്രതീക്ഷകളുമാണ് സ്വർണവില കുറയാൻ കാരണമായ പ്രധാന ഘടകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ.
രാജ്യത്തേക്ക് വർഷം തോറും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്.
എങ്കിലും ആഗോള വിപണിയിൽ വില വർദ്ധിച്ചാൽ പോലും ചില അവസരങ്ങളിൽ കേരളത്തിൽ അത് അതേപടി പ്രതിഫലിക്കണമെന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

