സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയിൽ പുതിയ മാറ്റങ്ങളുമായി പുതിയ ഫീച്ചറുകൾ എത്തുമ്പോൾ, പഴയ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും അതിൻ്റെ ഗുണഫലങ്ങൾ ലഭിച്ചുതുടങ്ങി. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 11 സീരീസിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട
എഐ ഫീച്ചറായ ‘റാംബ്ലർ’ (Rambler) ഇപ്പോൾ പര്യവേക്ഷണങ്ങളിലൂടെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിയിരിക്കുകയാണ്. ചിതറിപ്പോകുന്ന ആശയങ്ങളെയും സംസാരങ്ങളെയും വളരെ വ്യക്തമായ വാചകങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതാണ് ഈ വോയ്സ് ഡിക്റ്റേഷൻ ഫീച്ചർ.
ഒരു ഡെവലപ്പർ വികസിപ്പിച്ചെടുത്ത ‘പിക്സൽബോർഡ്’ (PixelBoard) എന്ന മോഡ് ചെയ്ത ജിബോർഡ് (Gboard) ആപ്ലിക്കേഷനാണ് ഈ സവിശേഷത പഴയ ഡിവൈസുകളിൽ ലഭ്യമാക്കുന്നത്. ഗൂഗിളിന്റെ പുതിയ ടെൻസർ ചിപ്പുകളുടെയോ പുതിയ ഹാർഡ്വെയറിന്റെയോ പിന്തുണ ഇല്ലാതെയെണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഗിബ്ഹബ്ബിൽ നിന്ന് പിക്സൽബോർഡിന്റെ എപികെ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം സെറ്റിങ്സിലെ വോയ്സ് ടൈപ്പിങ് മെനു വഴി റാംബ്ലർ ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. ഗൂഗിൾ പിക്സൽ 8 പ്രോ (Google Pixel 8 Pro) ഡിവൈസിൽ ഈ പുതിയ ഫീച്ചർ പരീക്ഷിച്ചതിൽ മികച്ച ഫലമാണ് ലഭിച്ചതെന്ന് ടെക് നിരീക്ഷകർ വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ അനാവശ്യ വാക്കുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി കൃത്യമായ പങ്ച്വേഷനുകളോടെയുള്ള ഔട്ട്പുട്ട് നൽകാൻ ഇതിന് സാധിക്കുന്നുണ്ട്. ക്ലൗഡ് സെർവറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഫീച്ചർ കൂടാതെ, റൈറ്റിങ് ടൂളുകൾ, പ്രൂഫ് റീഡിങ് ഫീച്ചറുകൾ എന്നിവയും സിസ്റ്റം വൈഡായി ഉപയോഗിക്കാൻ പിക്സൽബോർഡ് സഹായിക്കുന്നു.
എന്നാൽ, ഇതിൽ ചില പരിമിതികളുമുണ്ട്. ഔദ്യോഗിക പിക്സൽ 11 ഡിവൈസുകളിൽ ലഭ്യമാകുന്നതുപോലെ ഓഫ്ലൈനായി ഇത് പ്രവർത്തിക്കില്ല.
ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചാൽ എറർ കാണിക്കുന്നതിനാൽ, സാധാരണ ജിബോർഡും പിക്സൽബോർഡും ഒരുമിച്ച് ഡിവൈസിൽ നിലനിർത്തേണ്ടി വരുന്നു. കൂടാതെ, തേർഡ് പാർട്ടി കീബോർഡുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള സുരക്ഷാ ആശങ്കകളും സ്വകാര്യതയുമായി ബന്ധപ്പെട്ട
സംശയങ്ങളും നിലനിൽക്കുന്നുണ്ട്. എങ്കിലും, പുതിയ ഫീച്ചറുകൾ ഔദ്യോഗികമായി ലഭിക്കുന്നതുവരെ പലരും ഇതൊരു പര്യവേക്ഷണ മാർഗമായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ്കീയിലും സമാനമായ എഐ വോയ്സ് ഫീച്ചറുകൾ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

