ചങ്ങനാശേരി സ്വദേശിനിയായ ഹസീനയുടെ മരണത്തിൽ ഔദ്യോഗികമായി ചികിത്സപ്പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹസീന മരണപ്പെട്ടത്.
സംഭവത്തിൽ രൂപീകരിച്ച മൂന്നംഗ അന്വേഷണസംഘം ഗുരുതര വീഴ്ച കണ്ടെത്തിയതായി മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മന്ത്രി തയാറായില്ല.
മൂന്നാഴ്ച മുമ്പാണ് ഹെർണിയ സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെങ്കിലും, കടുത്ത പനിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
ഇതിനിടയിൽ രക്തസ്രാവവും അനുഭവപ്പെട്ടു. രോഗിയുടെ ആരോഗ്യനില അതിഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഉയർന്ന ചികിത്സപ്പിഴവ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രത്യേകമായി മൂന്നംഗ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ചികിത്സാഘട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

