ബെംഗളൂരുവിൽ വാടക ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അഭിഭാഷകൻ വെടിയേറ്റു കൊല്ലപ്പെട്ടു. വൈറ്റ്ഫീൽഡ് സ്വദേശിയായ മഞ്ജുനാഥ് ആണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ഓൺലൈൻ ഡെലിവറി ജീവനക്കാരായ രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
വീട്ടുവാടക നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റും ബീഹാർ സ്വദേശികളായ രണ്ട് വാടകക്കാരുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങള നിലനിന്നിരുന്നു. സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

