ഫ്രാന്‍സില്‍ തുടരുന്ന വ്യാപകമായ അശാന്തിയില്‍ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം കുടിയേറ്റക്കാരാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. വെറുപ്പുമായി എത്തിയവരാണ് രാജ്യത്ത് കലാപങ്ങള്‍ അഴിച്ചുവിടുന്നതെന്നും, ഇത് വഴി ഒരു മഹത്തായ രാജ്യമാണ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രാന്‍സ് കത്തുകയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അടിയന്തരമായി അതിര്‍ത്തികള്‍ അടച്ചുപൂട്ടാനും സുരക്ഷ കര്‍ശനമാക്കാനും ഫ്രഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച ഫ്രാന്‍സിലുടനീളം ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഈ പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 1,200-ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, സംഘര്‍ഷങ്ങളില്‍ 150-ലധികം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

