കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിലെ കായിക പ്രതിഭകളെ വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊന്നി ഉപജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയതിനൊപ്പം, പത്തനംതിട്ട
റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കായിക അധ്യാപകൻ ജെറിൻ തോമസിനെയും സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ എസ്.
ഗൗതമിനെയും പ്രത്യേകമായി ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രസന്ന രാജൻ, ജയ്സി കോശി, എ.കെ ജയശ്രീ, ബിജി പീറ്റർ, മിനി അജയൻ, ബിന്ദു കെ.
ശ്യാം, ലേഖ ജയകുമാർ, ഫ്രെഡി ഉമ്മൻ, ജി. മനോജ്, ജെറിൻ തോമസ്, അജി മാത്യു, കെ.ജെ മിലൻ, ടോമിൻ പടിയറ, വി.
വിദ്യാ, സഹാന ആൻഡ്രൂസ്, വി. അൻജു, ജോജി ടി വർഗീസ്, വി.പി ജൂബി, വി.
വീണ, ഹരിലാൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

