മുൻപ് ഒരിക്കലും ഇല്ലാത്തവിധം വന്യജീവി സാന്നിധ്യം സംബന്ധിച്ച ആശങ്കകൾ ജനവാസ മേഖലകളിൽ വർധിച്ചുവരികയാണ്. ഇതിനിടയിലാണ് കോട്ടയം – എറണാകുളം ജില്ലകളുടെ അതിർത്തി മേഖലയായ വെളിയന്നൂർ പഞ്ചായത്തിലെ കൂത്താട്ടുകുളം പൂവക്കുളത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടുപൂച്ചയെ കണ്ട് നാട്ടുകാർ പുലിയാണെന്ന് തെറ്റിദ്ധരിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 ഓടെ പൂവക്കളം സെന്റ് മേരീസ് പള്ളിയോട് ചേർന്ന് കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിന്റെ മതിലിന് അകത്തേക്ക് പുലി ചാടിയതായി നാട്ടുകാരനായ മിനിലോറി ഡ്രൈവർ ഹരിശങ്കർ ആണ് പറഞ്ഞത്. അത്യാവശ്യം വലുപ്പം തോന്നിക്കുന്ന ജീവി കോൺവെന്റിന്റെ മതിലിൽ ചാടി കയറി വളരെ വേഗത്തിൽ ഓടി മറിഞ്ഞു എന്നായിരുന്നു ഹരിശങ്കർ പറഞ്ഞത്.
ഇതിനു പിന്നാലെയാണ് അവിടെ കണ്ടത് പുലിയെ അല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. കാട്ടുപൂച്ചയുടെ കാൽപാടുകളാണ് ഇവിടെയുളളത്.
ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൂവക്കുളം മേഖലയിൽ പുലി വരാനുള്ള സാധ്യത വിരളമാണ്.
വനത്തോടു ചേർന്ന സ്ഥലങ്ങളിലാണ് പുലി എത്താൻ സാധ്യത. തുടർന്ന് രാമപുരം പൊലീസ് സ്ഥലത്തെത്തി.
ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ച് സ്ഥലത്ത് തിരച്ചിൽ നടത്തി. മഠം ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പൊലീസ് നിർദേശം നൽകി.
ഒരു വർഷം മുൻപും പൂവക്കുളം മേഖലയിൽ നാട്ടുകാരിൽ ഒരാൾ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മുണ്ടക്കയം പ്രദേശത്ത് കണ്ടത് പുലിയെയോ പൂച്ചപ്പുലിയെയോ? തിരിച്ചറിയുക അത്ര എളുപ്പമുള്ള പണിയാണെന്നു കരുതേണ്ട. ഒന്നാമത്തെ കാരണം പൂച്ചപ്പുലിയെ അങ്ങനെ കാണാൻ കിട്ടില്ല എന്നതു തന്നെ.
മനുഷ്യസാന്നിധ്യം അറിഞ്ഞാൽ ശരവേഗത്തിൽ ഓടിമറയാനുള്ള കഴിവ് പൂച്ചപ്പുലിക്കുണ്ട്. അതുകൊണ്ട് പുലിയാണോ, ദേഹത്ത് പുള്ളിയുണ്ടോ, വാലിന് നീളമുണ്ടോ, ഉയരമുണ്ടോ എന്നൊക്കെ നോക്കുന്നതിനു മുൻപേ പൂച്ചപ്പുലി കണ്ണിൽനിന്നു മറയും.
എന്നാൽ, പ്രത്യേക പരിശീലനം ലഭിച്ച വനപാലകർക്ക് ഇവയെ തിരിച്ചറിയാൻ മാർഗമുണ്ട്. പുലിയുടെ പുള്ളികൾ വലിയ വൃത്താകൃതിയിൽ ഉള്ളവയാണ്.
പൂച്ചപ്പുലിയുടേത് ചെറിയ പുള്ളികൾ ആയിരിക്കും. ഉയരം, നീളം, വാലിന്റെ നീളം എന്നിവ കണ്ടാൽ ഇവയെ തിരിച്ചറിയാം.
പുലിയുടെ കാൽപാടുകൾക്ക് ഏഴ് സെന്റീമീറ്ററിൽ അധികം വലുപ്പം കാണും. എന്നാൽ പൂച്ചപ്പുലിയുടെ കാൽപാടുകൾ ഇതിലും ചെറുതായിരിക്കും.
മനുഷ്യനെ പൂച്ചപ്പുലികൾ ആക്രമിക്കാറില്ല. വനം ഇല്ലാത്ത ജനവാസ മേഖലയിൽ വരെ പൂച്ചപ്പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്നതിനു കാരണം കാടുകയറിക്കിടക്കുന്ന സ്ഥലങ്ങൾ തന്നെയാണ്.
വനത്തിൽനിന്നു തീറ്റ തേടി ഇറങ്ങുന്ന ഇവ ഇരകളെ വേഗത്തിൽ കിട്ടാൻ കഴിയുന്നതും മറഞ്ഞിരിക്കാൻ പറ്റുന്നതുമായ സ്ഥലം ലഭിക്കുന്നതോടെ നാട്ടിൽ നിന്നു പോകാതെയാകും. പിന്നീട് ഇവ നാട്ടിൽ പെറ്റുപെരുകുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

