അമേരിക്കയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായാൽ രാജ്യം പാക്കിസ്ഥാനൊപ്പം നിലകൊള്ളുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ് വ്യക്തമാക്കി. ജയ്പൂരിൽ വ്യാഴാഴ്ച സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.
ഭരണകക്ഷി നേതാവിന്റെ ഈ പ്രസ്താവന ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചടങ്ങിൽ സംസാരിക്കവെ മദൻ റാത്തോഡ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഇന്ന് അമേരിക്കയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, ഞങ്ങൾ പാക്കിസ്ഥാനോടൊപ്പമാണ്, കാരണം നമ്മുടെ അയൽക്കാരനാണ്. എന്നാൽ നമുക്കിടയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ, നമ്മൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു.” ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി എത്തി.
“നമ്മുടെ സൈനികരെയും ജനങ്ങളെയും കൊല്ലുന്ന ഭീകര രാഷ്ട്രമായ പാക്കിസ്ഥാനോടുള്ള ബിജെപിയുടെ സ്നേഹം വീണ്ടും പ്രകടമായിരിക്കുന്നു” എന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.
റാത്തോഡിന്റെ വാക്കുകൾ രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും കോൺഗ്രസ് ദേശീയ കോഡിനേറ്റർ സന്ദീപ് ഗുപ്തയും ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

