തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കേരള ബിജെപി നേതൃത്വം രംഗത്ത്. പ്രഥമദൃഷ്ട്യാ ഒരു മാനസികരോഗിയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ്.
സുരേഷ് ആരോപിച്ചു. ആർ.
ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ കേസുമായി മുന്നോട്ട് പോയാൽ ബിജെപി അത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാനസിക രോഗമല്ലെങ്കിൽ അതുപോലെയുള്ള എന്തോ ഒന്ന് രാഹുൽ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ വർത്തമാനകാല രാഷ്ട്രീയത്തിലെ ചില ഉദാഹരണങ്ങൾ മതിയെന്നും സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
രാഹുൽ ഗാന്ധിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് ആവശ്യമെന്നും, ഇന്ത്യ തന്റെ കുടുംബസ്വത്താണെന്ന് പഠിപ്പിച്ചുവിട്ടതാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരം നഷ്ടപ്പെട്ട് ജന്മനാ പരാജയപ്പെട്ട
സകല രാജകുമാരന്മാർക്കും ഈ അവസ്ഥ ബാധിക്കാമെന്നും, മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന് ഇയാളെയും ചികിത്സിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

